ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലും; വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത് നാല്‍പ്പത് പേര്‍

ശക്തമായ കൊടുങ്കാറ്റിലും ഇടിമിന്നലിലുമായി വിവിധ സംസ്ഥാനങ്ങളില്‍ നാല്‍പ്പത് പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ബീഹാറില്‍ 17, ജാര്‍ഖണ്ഡ് 13, ഉത്തര്‍പ്രദേശ് 10 എന്നിങ്ങനെയാണ് മരണസംഖ്യ. ഉത്തര്‍ പ്രദേശില്‍ നാലുപേര്‍ക്കും ജാര്‍ഖണ്ഡില്‍ 28 പേര്‍ക്കും ഇടിമിന്നലില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യം പൊടിക്കാറ്റിലും കൊടുങ്കാറ്റിലും പെട്ട് 170 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha


























