ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് നേതാവും രണ്ട് അനുയായികളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് നേതാവും രണ്ട് അനുയായികളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്‌നന്ദ്ഗാവിലെ ബോര്‍ട്ടാലാവ് വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.
പോലീസ് പട്രോളിങ് സംഘത്തിനുനേരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രത്യാക്രമണത്തിനൊടുവില്‍ നടത്തിയ തെരച്ചിലില്‍ മേഖലയിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ അടക്കം മൂന്നു മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha


























