ഡല്‍ഹി മാളവിയ നഗറിൽ റബര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം അനിയന്ത്രിതം ; നിരവധി വാഹനങ്ങളും കടകളും കത്തി നശിച്ചു

ഡല്‍ഹി മാളവിയ നഗറിൽ റബര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം അനിയന്ത്രിതമായി തുടരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തുടർന്ന അഗ്നിബാധ ബുധനാഴ്ച രാവിലെയായിട്ടും കെടുത്താൻ കഴിഞ്ഞില്ല. മുപ്പതില്‍ അധികം അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപടരുന്നിടത്തുനിന്ന് കനത്ത പുക ഉയരുകയാണ്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ പുക നിറഞ്ഞിരിക്കുകയാണ്. തീ പടര്‍ന്നുപിടിച്ചതോടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. നിരവധി കടകള്‍ക്കും തീപിടിച്ചു.
അതേസമയം ഒരു ട്രക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സൂചനയുണ്ട്. റബര്‍ ഷീറ്റുമായി എത്തിയ ട്രക്ക് ഖിര്‍കി എക്‌സറ്റന്‍ഷനില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഈ ട്രക്കില്‍ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നുവെന്നും അത് റബര്‍ ഷീറ്റ് സ്‌റ്റോക്ക് ചെയ്തിരുന്ന കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha


























