പ്രശസ്ത പഞ്ചാബി ഗായകന്‍ നവ്‌ജോത് സിംഗ് വെടിയേറ്റ് മരിച്ച നിലയില്‍

പ്രശസ്ത പഞ്ചാബി ഗായകന്‍ നവ്‌ജോത് സിംഗ് വെടിയേറ്റ് മരിച്ച നിലയില്‍. ശരീരത്തില്‍ അഞ്ചോളം വെടിയുണ്ടകളേറ്റ നിലയില്‍ പഞ്ചാബിലെ ദേര ബസിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവമുണ്ടായത്. മൃതദേഹത്തിന്റെ അടുത്തായി നവ്‌ജോതിന്റെ കാറും കണ്ടെത്തിയിട്ടുണ്ട്.
എസ്.എസ് നഗറിലെ വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. സംഭവം തൊട്ട് മുമ്പ് നവ്‌ജോത് അമ്മയെ വിളിച്ചിരുന്നു. എന്നാല്‍ ഒരുപാട് വൈകിയും കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടത്. മോഷണമല്ല കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
നവ്‌ജോതിനെ രാത്രി ഒരു പെണ്‍കുട്ടിയോടൊപ്പം മക്‌ഡൊണാള്‍ഡ്‌സില്‍ കണ്ടതായി കുടുംബ സുഹൃത്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഗായകന്റെ മരണത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























