രാഹുൽ ഗാന്ധിയെ നിപ വൈറസിനോട് ഉപമിച്ച് ഹരിയാന മന്ത്രി;രാഹുലിനോട് അടുത്ത് നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഹരിയാന മന്ത്രിഅനിൽ വിജ്

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപ്പ വൈറസിനോട് ഉപമിച്ച് ഹരിയാന മന്ത്രി. രാഹുല്‍ ഗാന്ധി നിപ്പ വൈറസിനെ പോലെയാണെന്നും. അദ്ദേഹവുമായി അടുത്തു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെണെന്നും ഹരിയാന മന്ത്രി.
ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. അനില്‍ വിജ് ട്വിറ്ററിലൂടെയാണ് പ്രതികരണം നടത്തിയത്. അനില്‍ വിജ് ഇതിനു മുമ്പും ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗും ലാലാ ലജ്പത് റായിയുമെന്നും ഒരു വടി പോലും ഉപയോഗിക്കാതെയാണ് അവര്‍ രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയതെന്നും അദ്ദേഹം നേരത്തെ പരാമർശം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























