നിപ്പ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഗോവയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

നിപ്പ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഗോവയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയില്‍ നടത്തിയ രക്ത സാമ്പിള്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് സ്ഥിരീകരണം. ഗോവയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കുള്ള യാത്രാ മദ്ധ്യേയാണ് കേരള സ്വദേശിയായ യുവാവ് തിവിയം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ബോധരഹിതനാവുകയായിരുന്നു.
നിപ്പയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ നിരീക്ഷണ വിധേയനാക്കിയത്.
https://www.facebook.com/Malayalivartha

























