ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയ്നിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയ്നിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. പൊതുമരാമത്ത് വകുപ്പില്‍ വിദഗ്ധരായ ആളുകളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കേസിലാണ് റെയ്ഡ്.
24 പേരെയാണ് പൊതുമരാമത്ത് വകുപ്പ് കൂലിക്കെടുത്തത്. ഇതില്‍ ക്രമക്കേട് ഉണ്ടായെന്ന പരാതിയിലാണ് കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് കേജരിവാള്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























