ഇന്ധനവിലയില്‍ ഒരു പൈസ കുറവ് !! ; കേന്ദ്രസർക്കാർ നടപടിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ധനയ്ക്കു ശേഷം പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഒരു പൈസ കുറച്ച നടപടിക്കെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രിക്കെതിരേ ട്വിറ്ററിലാണ് രാഹുല്‍ പരിഹാസവുമായി എത്തിയിരിക്കുന്നത്. ഇതു താങ്കളുടെ വികട ആശയമാണ്. തികഞ്ഞ ബാലിശമായ തീരുമാനമാണ്. രാഹുല്‍ തുറന്നടിച്ചു. താന്‍ കഴിഞ്ഞ ആഴ്ച വെല്ലുവിളിച്ച ഫ്യൂവല്‍ ചലഞ്ചിന് എതിരായ യുക്തിയുള്ള മറുപടിയല്ല ഇതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ദിവസേന വില പുതുക്കുന്ന രീതിയനുസരിച്ച് ഇന്നലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തുവിട്ട ഇന്ധനവിലയനുസരിച്ച് പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കുറവു വന്നതായി അറിയിപ്പുണ്ടായിരുന്നു. മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്ത തിരുത്തുകയും സാങ്കേതിക പിഴവാണെന്നും, ഒരു പൈസയാണ് ഇന്ധനവിലയില്‍ കുറവു വന്നതെന്നും ഓയിൽ കോർപ്പറേഷൻ അറിയിക്കുകയായിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് ആധാരമായത്.
രാജ്യമൊട്ടാകെ ഇന്ധനവില ഉയരുന്നതില്‍ പ്രതിഷേധമുയരുമ്പോള്‍ ബിജെപി നേതാക്കളും മന്ത്രിമാരും ഫിറ്റ്‌നെസ്സ് ചലഞ്ചിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നത്. ജനങ്ങള്‍ നേരിടുന്ന മുഖ്യ പ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായി ഫിറ്റ്‌നെസ്സ് ചലഞ്ച് വിലയിരുത്തപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























