തന്റെ മരണം ബി.ജെ.പിക്ക് വേണ്ടി... ആത്മഹത്യ കുറിപ്പെഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

താന്‍ മരിക്കുന്നത് ബി.ജെ.പിക്ക് വേണ്ടിയാണെന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് പശ്ചിമംബഗാളില്‍ 20കാരന്‍ ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലെ പുരൂലിയ സ്വദേശി ത്രിലോചന്‍ മഹാതോയാണ് ആത്മഹത്യ ചെയ്തത്. മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളിലൊരാളാണ് ത്രിലോചനെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ത്രിലോചന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിലാണ് കുറിപ്പ് കണ്ടെത്തിയത്. 'പതിനെട്ടാമത്തെ വയസ്സ് മുതല്‍ ബിജെപിക്ക് വേണ്ടി ഇത് ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ കൊല്ലണമെന്ന് വിചാരിച്ചു, അന്ന് നടന്നില്ല. ഇപ്പോള്‍ ചെയ്യുന്നു 'എന്നാണ് കുറിപ്പിന്റെ ഉള്ളടക്കത്തില്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ത്രിലോചന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ ത്രിലോചന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും ബി.ജെ.പി വക്താക്കള്‍ പറഞ്ഞു. ത്രിലോചന്റെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് തന്റെ മകനെ കൊലപ്പെടുത്തുമെന്ന് ആറ് പേര്‍ ഭീഷണിപ്പെടുത്തിയിരുന്നതായാണ്.
https://www.facebook.com/Malayalivartha

























