മേഘാലയ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം

മേഘാലയിലെ അമ്പതി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷിറ അമ്പതി വിദാന്‍സഭ സീറ്റില്‍ വിജയിച്ചു. എന്‍പിപി സ്ഥാനര്‍ഥി ക്ലെമന്റ് ജി. മോമിന്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ക്ലെമന്റ് മുന്നില്‍ നിന്നെങ്കിലും അവസാന ലാപ്പില്‍ പിന്നിലേക്കുപോയി. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ മകളാണ് മിയാനി ഡി ഷിറ. അറുപതംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷിയെങ്കിലും ബിജെപി സഖ്യമാണ് മേഘാലയില്‍ ഭരിക്കുന്നത്.
https://www.facebook.com/Malayalivartha

























