ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെ കോലാലംപൂരിലെത്തി. ഇന്തോനേഷ്യ സന്ദര്‍ശിച്ച ശേഷമാണ് ഇന്ന് മലേഷ്യയില്‍ എത്തിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തും.രണ്ടാം തവണയാണ് മോദി മലേഷ്യ സന്ദര്‍ശിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടിക്കാഴ്ച സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലേഷ്യന്‍ ജനസംഖ്യയുടെ ഏഴു ശതമാനവും ഇന്ത്യക്കാരായതിനാല്‍ ഉഭയകക്ഷി ബന്ധം ഊട്ടി ഉറപ്പിക്കുന്നതായിരിക്കും കൂടിക്കാഴ്ച. മലേഷ്യന്‍ സന്ദര്‍നത്തിന് ശേഷം മോദി സിംഗപൂരിലേക്ക് തിരിക്കും.
https://www.facebook.com/Malayalivartha

























