കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഡി.കെ.ശിവകുമാര്‍ എം.എല്‍എയുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ വ്യാപകമായി സി.ബി.ഐ റെയിഡ്

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ചുക്കാന്‍ പിടിച്ച ഡി.കെ.ശിവകുമാര്‍ എം.എല്‍എയുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ വ്യാപകമായി സി.ബി.ഐ റെയിഡ്. 2016 നവംബറില്‍ നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസിലാണ് റെയിഡ്.
ബംഗളൂരു, രാമനഗര്‍ എന്നിവിടങ്ങളിലാണ് റെയിഡ് നടക്കുന്നത്. സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നെന്ന് ശിവകുമാര്‍ ആരോപിച്ചതിന് പിന്നാലെയാണ് സി.ബി.ഐ റെയിഡ്.
https://www.facebook.com/Malayalivartha

























