ഇന്ധനവിലയ്ക്കു പിന്നാലെ പാചക വാതകത്തിന്റെ വിലയിലും വന്‍ വര്‍ദ്ധനവ്

ഇന്ധന വിലക്ക് പിന്നാലെ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി പാചക വാതകത്തിന്റെ വിലയും കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും വാണിജ്യ സിലിണ്ടറിന്റെ വില 1229.50 രൂപയുമായി.
എന്നാല്‍, സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് 190.66 രൂപ തിരികെ അക്കൗണ്ടില്‍ എത്തും. സബ്‌സിഡി സിലിണ്ടറിന് ഫലത്തില്‍ വില 497 രൂപ 87 പൈസയാവും.
https://www.facebook.com/Malayalivartha

























