കർണാടക ഇനിയുള്ള അഞ്ചു വർഷം കുമാര സ്വാമിയുടെ കൈയ്യിൽ ; ധനവകുപ്പ് ജനതാദളിനും ആഭ്യന്തരം കോണ്‍ഗ്രസിനും ; 2019ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ജെഡിഎസും കൈകോർക്കും

കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച കൂട്ടു കക്ഷി മന്ത്രി സഭയില്‍ കർണാടകയിൽ അഞ്ചു വര്‍ഷവും കുമാര സ്വാമി തന്നെ ഭരിക്കും. 2019ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കും.
കര്‍ണാടക കൂട്ടു കക്ഷി മന്ത്രി സഭയില്‍ ധനവകുപ്പ് ജനതാദളി (എസ്)നും ആഭ്യന്തരം കോണ്‍ഗ്രസിനുമെന്ന ധാരണയില്‍ മന്ത്രിസഭാ വികസനം ഇന്നു പ്രഖ്യാപിച്ചേക്കും. വകുപ്പ് വിഭജനം സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്നു പുറത്തുവിടും. മുതിര്‍ന്ന നേതാക്കളുമായി സഖ്യകക്ഷി ഏകോപന സമിതി പോലുള്ള വിഷയങ്ങളില്‍ അവസാന വട്ട ചര്‍ച്ച നടത്തിയ ശേഷമാകും വകുപ്പുകള്‍ പ്രഖ്യാപിക്കുന്നത്.
അതേസമയം അഞ്ച് വര്‍ഷവും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് പറയാനാകില്ലെന്നായിരുന്നു ഉപ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പരമേശ്വര പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























