വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം... ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യ ആ രഹസ്യം തുറന്ന് പറഞ്ഞതോടെ മറ്റൊന്നും ചിന്തിക്കാതെ ഭാര്യയുടെ കാമുകനുമായുള്ള വിവാഹം നടത്തികൊടുത്തു; ഭർത്താവിന്റെ മഹത്തായ കാര്യത്തിൽ ഞെട്ടി ഒരു നാട്

വിവാഹത്തിനു ശേഷം തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുത്ത ബന്ധം ഉണ്ടെന്ന് അറിഞ്ഞ ഭര്‍ത്താവ് ചെയ്ത മഹത്തായ കാര്യമാണ് കാണ്‍പൂരിനെ ഞെട്ടിച്ചത്. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ ജില്ലയില്‍ സനിഗ്യാന്‍ ജില്ലയിലാണ് അസാധാരണ സംഭവങ്ങള്‍ക്ക് ഒരു നാട് സാക്ഷ്യം വഹിച്ചത്. തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭാര്യ തന്നെ തുറന്നു പറഞ്ഞപ്പോള്‍ ആ കാമുകനുമായുള്ള വിവാഹം ഭര്‍ത്താവ് നടത്തിക്കൊടുക്കുകയായിരുന്നു.
സനിഗ്യാന്‍ സ്വദേശി സുജിത് ആണ് തന്റെ ഭാര്യ ശാന്തിയുടെ ആഗ്രഹപ്രകാരം കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ശാന്തിയും സുജിത്തും തമ്മിലുള്ള വിവാഹം നടന്നത്. പിന്നാലെ കുറച്ചു ദിവസങ്ങള്‍ മാത്രം ഭര്‍ത്തൃഗൃഹത്തില്‍ തങ്ങിയ ശാന്തി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് പലതവണ ഭര്‍ത്താവ് ഭാര്യയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശാന്തി ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ചു.
അവസാനമാണ് തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും, തന്റെ സമ്മതമില്ലാതെയാണ് ഈ വിവാഹം നടത്തിയതെന്നും ഭാര്യ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഭര്‍ത്താവ് സ്ഥലത്തുള്ള പ്രമുഖരെ കണ്ട് ഭാര്യയുടെ വിവാഹം നേരിട്ടു നടത്താന്‍ തയാറാകുകയായിരുന്നു. ഭാര്യയുടെ പക്കല്‍ നിന്ന് ആദ്യം ഈ വിവരം അറിഞ്ഞപ്പോള്‍ രണ്ടുപേരെയും കൊന്നു തള്ളണമെന്നായിരുന്നു ചിന്തയെന്നും. എന്നാല്‍ പിന്നീട് മൂന്നു കുടുംബങ്ങളുടെ കണ്ണീര്‍ ഓര്‍ത്തപ്പോള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുകയായിരുന്നുവെന്നും സുജിത് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























