ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്; ഡല്‍ഹിയിൽ അതീവ ജാഗ്രത നിര്‍ദേശം

അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കാഷ്മീരിലും ഡല്‍ഹിയിലും അടക്കമുള്ള സ്ഥലങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് ഭരണസിരാകേന്ദ്രങ്ങളിലും മെട്രോ, റെയില്‍വെ, വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി.
ഭീകരര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളായി തിരിഞ്ഞ് ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. രണ്ട് മൂന്നു ദിവസം കാഷ്മീരിലും ഡല്‍ഹിയിലും കടുത്ത നിരീക്ഷണം നടത്തണമെന്നാണ് നിര്‍ദേശം. റംസാനോടനുബന്ധിച്ച് ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് ആസൂത്രണം നടത്തുന്നുണ്ടെന്നു നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
ഇതിനു പിന്നാലെ കാഷ്മീരിന്റെ പല ഭാഗങ്ങളിലായി ചെറു സ്ഫോടനങ്ങളുണ്ടാകുകയും സ്ഫോടന സാമഗ്രികള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha

























