ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വീശിയടിച്ച കൊടുങ്കാറ്റില്‍ ആറു മരണം, ആറു പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വെള്ളിയാഴ്ച വീശിയടിച്ച ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റി(തണ്ടര്‍സ്‌റ്റോം)നെ തുടര്‍ന്ന് ആറു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബിദില്‍ രണ്ടു പേരും ഉത്തരാഖണ്ഡിലെ മണ്ഡലില്‍ നാലു പേരും ആണ് മരിച്ചത്. ചില സ്ഥലങ്ങളില്‍ മരങ്ങളും വൈദ്യുത പോസ്റ്റുകളും പരസ്യപ്പലകകളും നിലം പതിച്ചു.
ഉത്തര്‍പ്രദേശിലെ വിവിധ സഥലങ്ങളില്‍ ശക്തമായ ഇടിയും മിന്നലും മഴയും ഉള്‍പ്പെടെയുള്ള കൊടുങ്കാറ്റ് ഉണ്ടാവുമെന്ന് വ്യാഴാഴ്ച ഇന്ത്യന്‍ കാലാവസ്ഥാപഠന വിഭാഗം (ഐ.എം.ഡി) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 30 പേരുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റ് വീശിയടിച്ച് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് മുന്നറിയിപ്പ് വന്നത്.
https://www.facebook.com/Malayalivartha

























