ഐഎന്‍എക്‌സ് മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍

ഐഎന്‍എക്‌സ് മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നു മുംബൈയിലെ ജെജെ ആശുപത്രിയിലാണ് മുഖര്‍ജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നതിനെ തുടര്‍ന്നു മുഖര്‍ജിയെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി 2015 ഓഗസ്റ്റ് മുതല്‍ ജുഡിഷല്‍ കസ്റ്റഡിയിലാണ്
. ബൈക്കുള ജയിലില്‍ കഴിയുന്ന ഇന്ദ്രാണിയെ വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha

























