ബി.ജെ.പിയെ തകർക്കാൻ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിക്കുന്നു ; 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം

2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ തകർക്കാൻ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യമുണ്ടാക്കുന്നതായി വാർത്തകൾ. വാർത്ത എജൻസിയായ എ.എൻ.ഐ യാണ് ഇരുപാർട്ടികളും സഖ്യത്തിനായി ചർച്ചകൾ നടത്തുകയാണെന്ന റിപ്പോർട്ട് പുറത്ത് വിട്ടത്.ജയറാം രമേശും അജയ്മാക്കനുമാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചർച്ചകൾ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മൻമോഹനെ പോലുള്ള ബുദ്ധിമാനായ പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞതിന് പിന്നാലെയാണ് ചർച്ച.ഏഴ് ലോക്സഭ മണ്ഡലങ്ങളിൽ അഞ്ച് സീറ്റ് എ.എ.പിക്കും രണ്ട് സീറ്റ് കോൺഗ്രസിനും നൽകികൊണ്ടുള്ള ഫോർമുലക്കാണ് ആപിന് താൽപര്യം. എന്നാൽ, മൂന്ന് സീറ്റെങ്കിലും ലഭിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം. ന്യൂഡൽഹി, ചാന്ദിനിചൗക്ക്, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവടങ്ങളിലെ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























