ഇനിമുതല്‍ ഇടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റായാലും ട്രെയിനില്‍ കയറി യാത്രചെയ്യാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ഇടിക്കറ്റ് എടുത്ത് വെയിറ്റിംഗ് ലിസ്റ്റില്‍ ആയാലും യാത്രക്കാര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. അതുമാത്രമല്ല ഇവര്‍ക്ക് ട്രെയിനില്‍ ഒഴിവുള്ള ബെര്‍ത്തുകള്‍ ഉപയോഗിക്കുകയും ചെയ്യാം. നേരത്തേ റെയില്‍വേ സ്‌റ്റേഷനുകളിനിന്നു നേരിട്ടു ടിക്കറ്റെടുക്കുന്നവര്‍ക്ക് മാത്രമായിരുന്നു ഇത്തരത്തിലുള്ള സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍, ഇതു വിവേചനമാണെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.
ഇക്കാര്യത്തില്‍ വിവേചനം ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയും 2004ല്‍ ഉത്തരവ് ഇറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ റെയില്‍വേ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഇടിക്കറ്റ് യാത്രക്കാര്‍ക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. പുതിയ നിര്‍ദേശം അനുസരിച്ച് യാത്രക്കാരുടെ അവസാന ചാര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ ഇടിക്കറ്റില്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ ടിക്കറ്റുകള്‍ റദ്ദാക്കാനുമാകില്ല. കഴിഞ്ഞ ദിവസം സുപ്രീംകോടതി അപ്പീല്‍ പരിഗണനയ്‌ക്കെടുത്തപ്പോള്‍ റെയില്‍വേക്കു വേണ്ടി അഭിഭാഷകര്‍ ആരും തന്നെ ഹാജരായിരുന്നില്ല. രണ്ടു തവണ കേസ് മാറ്റിവെച്ചപ്പോഴും ഇതേ അവസ്ഥ തുടര്‍ന്നു. പിന്നീടാണ് റെയില്‍വേയുടെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഇടിക്കറ്റ് യാത്രക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ഇറക്കിയത്.
https://www.facebook.com/Malayalivartha

























