ജമ്മുവില്‍ ഗ്രനേഡ് ആക്രമണം എട്ടുപേര്‍ക്ക് പരിക്ക്; നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്കും നാല് സിവിലിയര്‍ക്കുമാണ് പരിക്ക്

ജമ്മു കാഷ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റു. നാലു സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നാലു സിവിലിയന്‍മാര്‍ക്കുമാണ് പരിക്കേറ്റത്.
ശ്രീനഗറിലെ മൂന്നിടങ്ങളിലായായിരുന്നു ആക്രമണം. ഫത്തേ കാഡലിലുണ്ടായ ആദ്യ ആക്രമണത്തില്‍ മൂന്നു സിആര്‍പിഎഫുകാരടക്കം നാലു പേര്‍ക്കു പരിക്കേറ്റു. മൂന്നു മണിക്കൂറിനുശേഷം ബാദ്ഷാ ചൗക്കിലും ലാല്‍ ചൗക്കിലും ഗ്രനേഡ് ആക്രമണങ്ങളുണ്ടായി. ലാല്‍ ചൗക്കിലുണ്ടായ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.
മൂന്ന് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.
https://www.facebook.com/Malayalivartha

























