നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മരിച്ചവരില്‍ ഒരാള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്. നിയന്ത്രണരേഖയിലെ അഖിനൂര്‍ സെക്ടറിലെ പ്രഗ്‌വാല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.
യാതൊരു പ്രകോപനവും ഇല്ലാതെ പാക് റേഞ്ചര്‍മാര്‍ ഇന്ത്യയുടെ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു. മേയ് 29ന് ചേര്‍ന്ന ഡി.ജി.എം.ഒമാരുടെ യോഗത്തില്‍ അതിര്‍ത്തിയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള തീരുമാനത്തില്‍ എത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഏകപക്ഷീയമായി ആക്രമണം നടത്തിയത്.
2003ല്‍ കൊണ്ടുവന്ന വെടിനിറുത്തല്‍ കരാര്‍ അക്ഷരംപ്രതി പാലിക്കാനാണ് കൂടിക്കാഴ്ചയില്‍ ധാരണയായത്. എന്നാല്‍ കരാര്‍ പാലിക്കുന്നതിന് തയ്യാറല്ലെന്നാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ നടപടി വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























