കനത്ത മഴയില്‍ മുബൈയില്‍ വൈദ്യുതാഘാതമേറ്റ് മൂന്നു പേര്‍ മരിച്ചു

മണ്‍സൂണിന് മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ വൈദ്യൂതാഘാതമേറ്റ് മൂന്നു പേര്‍ മരിച്ചു. ശനിയാഴ്ച വൈകീട്ട് മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. പാല്‍ഘര്‍, റായിഘഡ്, രത്‌നഗിരി തുടങ്ങിയ സ്ഥലങ്ങള്‍ ഉച്ചയോടെ തന്നെ മേഘാവൃതമാവുകയും വൈകീട്ടോടെ കനത്ത മഴ ആരംഭിക്കുകയും ആയിരുന്നു. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. കൊളോംബോമുംബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിട്ടു. ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ കമ്പനികളുടെ വിമാനങ്ങളും വൈകി. താനെയില്‍ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha

























