കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം ; അപകടം ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ

കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. റോഡില്‍ വെച്ചിട്ടുള്ള ഡിവൈഡറില്‍ കാര്‍ ഇടിച്ചാണ് ദുരന്തം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പെട്രോള്‍ ടാങ്ക് തകര്‍ന്ന് അതില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. അപകടത്തില്‍പ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. വടപളനി സ്വദേശി ദക്ഷിണാമൂര്‍ത്തിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ കാളഹസ്തി ക്ഷേത്രത്തിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുമ്ബോഴായിരുന്നു അപകടം.
https://www.facebook.com/Malayalivartha

























