വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് ; ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറൽ

വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ബിജെപി നേതാവായ ജഗന്നാഥ് സിംഗ് രഘുവന്‍ശിയാണ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്.
മുഖത്ത് കരി പൂശുമെന്നും ചെരുപ്പ് കൊണ്ട് അടിക്കും എന്നും പറഞ്ഞാണ് രഘുവന്‍ശി ഭീഷണിപ്പെടുത്തിയത്. വൈദ്യുതി ബില്‍ നാല് ലക്ഷം കൊടുക്കാന്‍ ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അപ്പോള്‍ എന്റെ കാരുണ്യം കൊണ്ടാണ് നിങ്ങള്‍ ഇവിടെ ജീവിക്കുന്നതെന്നും ജീവനക്കാരന്റെ മുഖത്ത് കരിപൂശാന്‍ തനിക്ക് അവകാശമുണ്ടെന്നും രഘുവന്‍ശി പറയുന്നു.
https://www.facebook.com/Malayalivartha

























