ചെന്നൈയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ നടി അറസ്റ്റില്‍; മറ്റ് നടിമാര്‍ക്കും പങ്കെന്ന് സൂചന

ചെന്നൈയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ നടി അറസ്റ്റില്‍. ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന തമിഴ് നടി സംഗീത ബാലനാണ് പിടിയിലായത്. ഇവരുടെ സഹായി സുരേഷ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എഗ്മൂര്‍ ചീഫ് മെട്രോപൊളീറ്റന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പെണ്‍വാണിഭം സംബന്ധിച്ച് ഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പെണ്‍വാണിഭ സംഘത്തില്‍ ഉണ്ടായിരുന്ന അന്യ സംസ്ഥാനക്കാരായ മൂന്ന് പെണ്‍കുട്ടികളെ പോലീസ് രക്ഷിച്ചു. മറ്റ് ചില നടിമാര്‍ക്കും പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. പോലീസ് ഇക്കാര്യം അന്വേഷിക്കുന്നു.
1996ല്‍ പുറത്തിറങ്ങിയ കറുപ്പ് റോജ എന്ന ചിത്രത്തിലൂടെയാണ് സംഗീത സിനിമയിലെത്തുന്നത്. നിരവധി സിനിമകളില്‍ സഹനടിയുടെ റോളില്‍ അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.
https://www.facebook.com/Malayalivartha

























