ജമ്മു കാശ്‌മീരില്‍ പൊലീസുകാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം ; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്‌ഷെ മുഹമ്മദ് ; 10 പേര്‍ക്ക് പരിക്ക്

ജമ്മു കാശ്‌മീരില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പൊലീസുകാരടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാന്‍ ജില്ലയിലെ ബതാപോറ ചൗക്കില്‍ നിന്ന പൊലീസ് സംഘത്തിന് നേരെ ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഗ്രനേഡ് ലക്ഷ്യ സ്ഥാനത്തേക്ക് എത്താതെ തെരുവില്‍ വീണ് പൊട്ടുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ശ്രീനഗറില്‍ നടന്ന മൂന്ന് ഗ്രനേഡ് ആക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. നാല് ദിവസങ്ങള്‍ക്കിടെ കാശ്‌മീരില്‍ നടക്കുന്ന പത്താമത്തെ ആക്രമണമാണിത്.
https://www.facebook.com/Malayalivartha


























