ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പേ തയ്യാറെടുപ്പുകളുമായി ബി.ജെ.പി അധ്യക്ഷൻ ; പാർട്ടിക്ക് പിന്തുണ തേടി അമിത് ഷാ ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി

2019ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പിന്തുണ തേടി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, യോഗ ഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി. പിന്തുണക്ക് ബന്ധപ്പെടുകയെന്ന കാമ്പയിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്ച.താൻ അദ്ദേഹത്തിന്റെ പിന്തുണക്കായാണ് എത്തിയത്. തനിക്കു പറയാനുളതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. തങ്ങളുടെ പ്രവർത്തനം സംബന്ധിച്ച വിവരം അദ്ദേഹത്തിനു നൽകി. ബാബാ രാംദേവിന്റെ സഹായം ലഭിച്ചാൽ തങ്ങൾക്ക് അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികളിലേക്ക് എത്താനാവുമെന്നും അമിത് ഷാ പറഞ്ഞു.ബി.ജെ.പിയെ നേരത്തേ പിന്തുണച്ചിരുന്ന 50 വ്യക്തത്വങ്ങളെ നേരിൽ കണ്ട് പിന്തുണ തേടാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. മുൻ കരസേന മേധാവി ദൽബീർ സുഹാഗ്, ഭരണഘടന വിദഗ്ധൻ സുഭാഷ് കശ്യപ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽദേവ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























