പ്രതിപക്ഷ കൂട്ടായ്മ ബിന്‍ ലാദന്റെ പിന്‍ഗാമികൾ ; ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ അവഹേളിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പ്രതിപക്ഷ കൂട്ടായ്മ ബിന്‍ ലാദന്റെ പിന്‍ഗാമികളാണെന്നാണ് ഗിരിരാജിന്റെ ആരോപണം. മാവോവാദികളും വര്‍ഗീയവാദികളും കമ്മ്യൂണിസ്റ്റുകളും ഒസാമ വാദികളും എന്‍.ഡി.എയ്‌ക്കെതിരെ ഒന്നിക്കുകയാണെന്നും ഗിരിരാജ് ആരോപിച്ചു.
എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനത്തിന്റെ പ്രഭാവം സര്‍ക്കാരിനെതിരെ ഉയരുന്ന എല്ലാ ശക്തികളേയും അടിച്ചമര്‍ത്തുമെന്നും ഗിരിരാജ് പറഞ്ഞു. മോഡി സര്‍ക്കാരിനെതിരെ പാര്‍ട്ടി ദേഭമെന്യേ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
പ്രതിപക്ഷ സഖ്യത്തിനെതിരെ ബി.ജെ.പി വക്താവ് സംപീത് പത്രയും രംഗത്ത് വന്നു. പ്രതിപക്ഷ സഖ്യം കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചു. എന്നാല്‍ 2018ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മോഡി മാജിക് ആവര്‍ത്തിക്കുമെന്ന് സംപീത് പറഞ്ഞു
https://www.facebook.com/Malayalivartha


























