ചേലക്കരയില്‍ പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി

തൃശൂര്‍ ചേലക്കരയിലാണ് സംഭവം നടന്നത് പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവിനെ ഒരു ദിവസം കഴിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷ് ആണു മരിച്ചത്.
ഞായറാഴ്ച രാത്രി ചേലക്കരയിലെ ബാറിലല്‍ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷം കൂടുതല്‍ വഷളായതോടെ ബാര്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുയായിരുന്നു. തുടര്‍ന്ന്, പോലീസ് എത്തിയപ്പോള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട പ്രജീഷ് ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ ഒരു ദിവസം മുഴുവന്‍ ഇയാളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലായിരുന്നുവെന്നാണ് വിവരം. ഇദ്ദേഹത്തെ ഒരു ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച രാത്രി സമീപത്തെ കിണറ്റില്‍നിന്നു പ്രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























