നീറ്റ് പരീക്ഷയിൽ വിജയിക്കാനായില്ല; വിദ്യാർത്ഥിനി ജീവനൊടുക്കി; തമിഴ്‌നാട്ടിൽ പരീക്ഷയ്ക്ക് എതിരെ വലിയ പ്രതിഷേധങ്ങൾക്ക് സാധ്യത

നീറ്റ് പരീക്ഷയിൽ വിജയിക്കാനാവാത്തതിൽ മനം നൊന്ത് തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം ജില്ലയിലെ പ്രതിഭ എന്ന വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത് പ്രതിഭയ്ക്ക് പ്ലസ് ടു വിന് 1200 ൽ 1125 മാർക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തതിൽ അനിത എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തോടെ തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയ്ക്ക് എതിരെ വലിയ പ്രതിഷേധങ്ങൾക്കാകും വഴി ഒരുക്കുക. ഈ വർഷം നീറ്റ് പരീക്ഷയിൽ 39.55 ശതമാനം വിജയം മാത്രമേ തമിഴ്‌നാടിന് നേടാൻ കഴിഞ്ഞുള്ളു.
https://www.facebook.com/Malayalivartha


























