വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നു: പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് നിര്‍മല സീതാരാമന്‍

റമദാന്‍ മാസത്തോട് അനുബന്ധിച്ച് കശ്മീര്‍ താഴ്വരയില് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ പാകിസ്താന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിര്‍മല സീതാരാമന്‍ പറഞ്ഞു.
റമദാന്‍ മാസത്തോട് അനുബന്ധിച്ച് കശ്മീര്‍ താഴ്വരയില് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതുവരെ കശ്മീരില്‍ നിന്ന് മികച്ച പ്രതികരണമാണ് വെടിനിര്‍ത്തലിന് ലഭിച്ചിട്ടുള്ളത്. ഇതാണ് വെടിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
അതേസമയം, കശ്മീരില്‍ വെടിനിര്‍ത്തല്‍ നില നില്‍ക്കുമ്പോഴും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിരന്തരമായി പ്രകോപനം സൃഷ്ടിച്ച് പാകിസ്താന് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























