ആരോപണം കെട്ടിച്ചമച്ചത് ;കുറ്റപത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ശശിതരൂർ

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ശശി തരൂര്‍ എം.പി. ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണ്. താന്‍ ഇത്രയുംകാലം കേസന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. ഇനി അത് തുടരുകയും ചെയ്യും.
കുറ്റപത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാധ്യമങ്ങള്‍ മാനിക്കണമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുനന്ദയുടെ മരണത്തില്‍ വിചാരണ നേരിടണമെന്നും ജൂലൈ ഏഴിന് ഹാജരാവണമെന്നും ഡല്‍ഹിയിലെ പട്യാല കോടതി തരൂരിന് നോട്ടീസയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തരൂരിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha


























