പെട്രോളിന് കുറച്ച '9 പൈസ' മോഡിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ; ഇന്ധനവില വര്‍ധനയ്‌ക്കെതിരെ തെലങ്കാനയില്‍ നിന്നും ഒരു വേറിട്ട പ്രതിഷേധം

അടിക്കടിയുള്ള ഇന്ധനവില വര്‍ധനയ്‌ക്കെതിരെ തെലങ്കാനയില്‍ നിന്നും വേറിട്ട പ്രതിഷേധം. എട്ടുമാസം കൊണ്ട് 20 രൂപയ്ക്കടുത്ത വര്‍ധന ഉണ്ടായിട്ടും പെട്രോള്‍ വിലയില്‍ വന്ന കുറവ് നാമമാത്രമാണ്. 9 പൈസയുടെ കുറവിനെ പരിഹസിക്കുകയാണ് വി ചന്ദ്രയ്യ എന്ന ആള്‍.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറച്ച 9 പൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തിരിക്കുകയാണ് ഇയാള്‍. പ്രജവാണി പരിപാടിക്കിടെ ജില്ലാ കലക്‌ടര്‍ക്ക് ഇയാള്‍ 9 പൈസയുടെ ചെക്ക് കൈമാറി.
https://www.facebook.com/Malayalivartha


























