യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ എടുത്തു ; മൂന്ന് മണിക്കൂറിനുള്ളിൽ പ്രതിയായ ഒല ഡ്രൈവറെ വിലങ്ങണിയിച്ച് പൊലീസ്

നഗരത്തില്‍ യുവതിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്ത ഒല ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് 26കാരിയായ യുവതിക്ക് ഡ്രൈവറില്‍ നിന്ന് ദുരനുഭവമുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ ഒന്നിന് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രക്കായാണ് യുവതി അതിരാവിലെ ഒല ടാക്സി വിളിച്ചത്. യാത്രക്കിടെ ടാക്സി ഡ്രൈവര്‍ വഴിമാറി വാഹനമോടിച്ചത് യുവതി ചോദ്യം ചെയ്തുവെങ്കിലും എളുപ്പത്തിലുള്ള വഴി ഇതെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പിന്നീട് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ എടുക്കുകയുമായിരുന്നു.
ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ പേരെ വിളിച്ച് കൂട്ടബലാല്‍സംഘത്തിന് ഇരയാക്കുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയുടെ നഗ്നങ്ങള് ചിത്രങ്ങള്‍ വാട്സ് ആപിലുടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം യുവതി നല്‍കിയ ഇമെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസ് കേസെടുക്കുകയും പ്രതിയെ മൂന്ന് മണിക്കൂറിനകം പിടികൂടുകയുമായിരുന്നു. പൊലീസ് വെരിഫിക്കേഷന്‍ ഇല്ലാത്ത ഡ്രൈവറെ നിയമിച്ചതിന് ഒലയോടും ബംഗളൂരു പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























