ബിറ്റ്‌കോയിന്‍ ഇടപാട്: ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. രാജ് കുന്ദ്രയ്ക്ക് സമന്‍സ് നല്‍കിയാണ് ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചു വരുത്തിയത്.
ബിറ്റ്‌കോയിന്‍ ഇടപാടില്‍ കുന്ദ്രയ്ക്ക് പങ്കുണ്ടോയെന്നാണ് സംഘം അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഗെയിന്‍ ബിറ്റ്‌കോയിന്‍ എന്ന വെബ്‌സൈറ്റിനെതിരെ കേസ് നിലവിലുണ്ട്. ഭരദ്വാജ്, സഹോദരന്‍ വിവേക് എന്നിവര്‍ ഈ കേസില്‍ അറസ്റ്റിലാണ്. ഇരുവരും വെബ്‌സൈറ്റിന്റെ ഉടമകളാണ്. ഈ കേസിലാണ് കുന്ദ്രയെ ചോദ്യം ചെയ്തത്.
2000 കോടി രൂപ വെബ്‌സൈറ്റ് വഴി തട്ടിയെടുത്തതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. 8000 നിക്ഷേപകരെയാണ് തട്ടിപ്പിനിരയാക്കിയത്.
https://www.facebook.com/Malayalivartha


























