ജിയോ കിതക്കുന്നു...ജിയോയുടെ സ്പീഡ് കുത്തനെ കുറഞ്ഞുവെന്ന് ട്രായി

ഉപഭോക്താക്കള്‍ ആശങ്കയില്‍ ജിയോ പണി നല്‍കുമോ. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞു. ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്കുകള്‍ തന്നെയാണ് ഇത് ശരിവയ്ക്കുന്നത്. അതേ സമയം എയര്‍ടെല്‍ 4ജിയില്‍ ഉപയോക്താവിന് നല്‍കുന്ന വേഗത നിലനിര്‍ത്തുന്നുണ്ട്. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ട്രായിക്ക് ഇതിലൂടെ ലഭിക്കും. ഈ റിപ്പോര്‍ട്ടുകള്‍ ട്രായിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഇതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്, ട്രായിക്കു വിവിധ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ 4ജിയുടെ വേഗം ഓരോ മാസവും കുത്തനെ താഴോട്ടാണ്.രണ്ടു മാസത്തിനിടെ ജിയോ വേഗം 33 ശതമാനമാണ് ഇടിഞ്ഞത്. ജിയോ വേഗം കുറഞ്ഞപ്പോള്‍ എയര്‍ടെലും വോഡഫോണും ഐഡിയയും 4ജി വേഗം നിലനിര്‍ത്തി. ജൂണ്‍ ആദ്യത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 18.5 എംബിപിഎസാണ്. എന്നാല്‍ ഏപ്രിലില്‍ ജിയോ വേഗം 21.3 എംബിപിഎസ് ആയിരുന്നു
https://www.facebook.com/Malayalivartha


























