ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ മാച്ചില്‍ മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും വെടിവയ്പ്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമത്തെയാണ് സൈന്യം പരാജയപ്പെടുത്തിയത്.
അതേസമയം, കാശ്മീരിലെ ബന്ദിപ്പൂര ജില്ലയിലെ സൈനിക പോസ്റ്റിനും പൊലീസ് സ്‌റ്റേഷനും നേരെയും ഇന്നലെ തീവ്രവാദി ആക്രമണമുണ്ടായി. ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ തീവ്രവാദികള്‍, ക്യാംപിലേക്ക് തുരുതുരെ വെടിവയ്ക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സൈന്യം ഉടന്‍ തന്നെ ശക്തമായ തിരിച്ചടി നല്‍കി. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha



























