വഴിവിട്ട ധനസഹായങ്ങൾക്ക് അനുമതി നൽകിയെന്ന് ആരോപണം ; മുൻ ധനമന്ത്രി പി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യും

മുൻ ധനമന്ത്രി പി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യും. എയർസെൽ മാക്സിസ് കേസിലാണ് ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റ് തടയുന്നതിന് പി ചിദംബരം ഡൽഹി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്ന ജൂൺ അഞ്ചു വരെ ചിദംബരത്തിനെതിരെ നടപടികള്‍ എടുക്കരുതെന്ന് പട്യാല ഹൗസ് കോടതി എൻഫോഴ്സ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജൂലൈ 10വരെ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇപ്പോൾ എൻഫോഴ്സമെന്റിന്റെ തീരുമാനം. കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം പ്രതിയാണ്. കേസിൽ കാർത്തിയെ കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























