കര്‍ഷക പ്രക്ഷോഭം ; സമരത്തിനുപിന്നിൽ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെന്ന് ഗിരിരാജ് സിംഗ്

കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് വ്യവസായ സഹമന്ത്രി ഗിരിരാജ് സിംഗ് രംഗത്ത്. കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
പാറ്റ്‌നയിലെ ഷെയ്ഖ്പുരയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം കര്‍ഷക സമരത്തിന് വളരെ ചെറിയ വിഭാഗത്തിന്റെ പിന്തുണ മാത്രമാണുള്ളതെന്ന് പറഞ്ഞത്. ജൂണ്‍ ഒന്നിനാണ് കര്‍ഷക പ്രക്ഷോഭം ആരംഭിച്ചത്. 172ഓളം കര്‍ഷക സംഘടനകളാണ് പത്ത് ദിവസത്തെ പ്രക്ഷോഭ സമരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha



























