ചിദംബരത്തിനെതിരായ ഐ.ടി വകുപ്പിന്റെ നടപടികൾ സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

നികുതി ഇളവ് ചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനെതിരായി ആദായ നികുതി നടത്തി വന്ന എല്ലാ നടപടികളും മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു.
കര്‍ണാടകയില്‍ ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള കോഫി എസ്‌റ്റേറ്റില്‍ നിന്നുള്ള 43 ലക്ഷം രൂപയുടെ വരുമാനം കാര്‍ഷിക വരുമാനമാണെന്ന് ചൂണ്ടിക്കാട്ടി നികുതി ഇളവ് അനുവദിച്ചെന്നാണ് ചിദംബരത്തിനെതിരായ ആരോപണം. ചിംദബരത്തിന്റെ വാദങ്ങള്‍ തള്ളിയ ആദായ നികുതി വകുപ്പ് മാര്‍ച്ച് 27നും മേയ് 23നും ചിദംബരത്തിന് നോട്ടീസ് അയച്ചു. ഇതിനെതിരെയാണ് ചിദംബരം ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha



























