മൊബൈല്‍ ഫോണില്‍ ഹെഡ് ഫോണ്‍ ഉപയോഗിച്ചു പാട്ടു കേള്‍ക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

മൊബൈല്‍ ഫോണില്‍ ഹെഡ് ഫോണ്‍ ഉപയോഗിച്ചു പാട്ടുകേള്‍ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു യുവാവ് മരിച്ചു. ചണ്ഡിഗഡിലെ യമുനാനഗറിലാണ് ദാരുണ സംഭവം. തഥ് സിംഗ് എന്ന ഇരുപത്തിരണ്ടുകാരനാണു മരിച്ചത്.
തഥ് സിംഗ് ഫോണ്‍ പ്ലഗ്ഗില്‍ കുത്തിയിട്ട് ഹെഡ്‌ഫോണ്‍ ഉപയോഗിച്ചു പാട്ടുകേള്‍ക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ വൈദ്യുത ബന്ധമില്ലായിരുന്നു. എന്നാല്‍ വീട്ടില്‍ പെട്ടെന്നു വൈദ്യുതബന്ധം പുനഃസ്ഥാപിച്ചതോടെ ഹെഡ്‌ഫോണില്‍നിന്ന് ഇയാള്‍ക്കു ഷോക്കേല്‍ക്കുകയായിരുന്നു.
യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി.
https://www.facebook.com/Malayalivartha



























