രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കാഷ്മീരില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കാഷ്മീര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിംഗ് കാഷ്മീരിലെത്തുന്നത്. റംസാനോട് അനുബന്ധിച്ച് കാഷ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് സന്ദര്‍ശനം.
ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha



























