കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മറികടന്ന് പ്രണവ് മുഖര്‍ജി ആർ എസ് എസ് പാളയത്തിൽ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാൻ മുൻ രാഷ്‌ട്രപതി പ്രണാബ് മുഖർജി ബുധനാഴ്ച വൈകീട്ട് നാഗ്പൂരിലെത്തി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രണാബിനെ ആർഎസ്എസ് പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരിച്ചു. എല്ലാ വര്‍ഷവും നടക്കുന്ന ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടിയിലാണ് മുഖര്‍ജി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. 800ഓളം വരുന്ന ആര്‍എസ്എസ് വളണ്ടിയര്‍മാരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്.
മുതിര്‍ന്ന കോണ്ഗ്രസ് നേതാവുകൂടിയായ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ കത്തയച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രണാബിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് എന്തു പ റയാനുണ്ടെങ്കിലും അത് നാഗ്പൂരില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























