രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് തന്നെ പരിഗണിക്കണമെന്ന് നിർബന്ധമില്ല, കേരളാ കോൺഗ്രസ്സിന് സീറ്റ് നൽകരുത് ; ആറ് പേരെ നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധിക്ക് പി. ജെ കുര്യന്റെ കത്ത്

രാജ്യസഭാ സീറ്റിനായുള്ള ചരട് വലി നടക്കുന്നതിനിടയിൽ മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ലെറ്റര്‍ പാഡിലാണ് കുര്യന്‍ കത്തയച്ചത്.
കത്തിൽ , രാജ്യസഭാ സീറ്റിനായി തന്നെ പരിഗണിച്ചില്ലെങ്കിലും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കൂടാതെ പകരം പേരുകളും അദ്ദേഹം നിർദ്ദേശിച്ചു. തനിക്ക് പകരം മറ്റൊരാളെ പരിഗണിക്കുകയാണെങ്കില്‍ എം.എം ഹസ്സന്‍, വി.എം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരേയോ വനിതാ പ്രാതിനിധ്യമാണെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍, യുവാക്കള്‍ക്ക് നല്‍കണമെങ്കില്‍ പി.സി വിഷ്ണുനാഥ്, അല്ലെങ്കില്‍ പി.സി ചാക്കോ എന്നിവരെ പരിഗണിക്കാം എന്നാണ് കുര്യന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്
https://www.facebook.com/Malayalivartha



























