കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ നിന്നുളള നിരവധി ട്രെയിനുകള്‍ വൈകുന്നു

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള നിരവധി ട്രെയിനുകള്‍ വൈകും. ലണ്ടനില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിട്ടു. വൈദ്യുത വിതരണത്തില്‍ വന്ന പ്രതിസന്ധി കാരണമാണ് ട്രെയിനുകള്‍ വൈകിയത്. 15 മുതല്‍ 20 മിനിറ്റോളം വൈകിയാണ് ട്രെയിനുകളോടുന്നത്. മഴ കാരണം നഗരത്തിലെ റോഡുകളില്‍ വെള്ളം നിറഞ്ഞ് ഗതാഗതം സ്തംഭിച്ചു. ദാദര്‍, പരേല്‍, ബാന്ദ്ര, ബോരിവല്ലി അന്ദേരി എന്നിവിടങ്ങളിലാണ് റോഡില്‍ വെള്ളം കയറിയത്.
അടുത്ത 24 മണിക്കൂറോളം മഴ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ലീവ് റദ്ദാക്കി മുന്‍കരുതല്‍ നടപടികളാരംഭിച്ചതായി ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഇത് മണ്‍സൂണിന് മുമ്പുള്ള മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു.
ഗോവ, കൊങ്കണ്‍ മേഖലകളില്‍ മണ്‍സൂണ്‍ എത്തിയതിനാല്‍ ഗുജറാത്ത്, തെക്കന്‍ മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളില്‍ വാരാന്ത്യത്തോടെ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്
https://www.facebook.com/Malayalivartha



























