ഇന്ത്യയെ തകര്‍ക്കാന്‍ മോദിയെ കൊലപ്പെടുത്തിയാല്‍ മതിയെന്ന് ഹാഫിസ് സയ്ദ്

ഇന്ത്യയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുത്തിയാല്‍ മതിയെന്ന്മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്.ഇന്ത്യയിലും,അമേരിക്കയിലും ഇസ്ലാമിന്റെ കൊടികള്‍ ഉയര്‍ത്തണം. ഇന്ത്യയെ ശിഥിലമാക്കണം,അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നരേന്ദ്രമോദിയെ ഏതുവിധേനയും കൊലപ്പെടുത്തുക എന്നതാണ്. പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹാഫിസ് സയ്ദ്.
വിശുദ്ധയുദ്ധങ്ങള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് പണവും,സുരക്ഷിതത്വവും നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്നും, ഇസ്ലാമിനു വേണ്ടി യുദ്ധങ്ങള്‍ നയിക്കാന്‍ നമ്മള്‍ ഒരോരുത്തരും സജ്ജമാകണമെന്നും ഹാഫിസ് സയ്ദ് പറഞ്ഞു. ഭീകര സംഘടനയായ ജമാത്ത് ഉദവ തലവനായ ഹാഫിസ് സയീദ് അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്ക്ക് വിലയിട്ടിട്ടുള്ള ഭീകരനാണ്.
https://www.facebook.com/Malayalivartha























