കാഷ്മീരിൽ സൈനികർക്കു നേരെ ഭീകരാക്രമണം

ജമ്മു കാഷ്മീരിലെ കുപ്വാരയിൽ സൈനികർക്കു നേരെ ഭീകരാക്രമണം. ഇന്ന് രാവിലെ സൈനികർ സഞ്ചരിച്ചിരുന്ന പട്രോളിംഗ് വാഹനത്തിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിച്ചു വരികയാണ്.
അതേസമയം അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കാഷ്മീരിലെത്തിയിലുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് രാജ്നാഥ് സിംഗ് കാഷ്മീരിലെത്തിയത്.
https://www.facebook.com/Malayalivartha























