മുംബൈയിലെ ഫോര്‍ട്ട് എരിയയില്‍ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടുത്തം, ഏകദേശം പതിനെട്ട് അഗ്നി ശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു, കാരണം വ്യക്തമായിട്ടില്ല

മുംബൈയിലെ ഫോര്‍ട്ട് എരിയയിലെ പട്ടേല്‍ ചേംബറില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് കെട്ടിടത്തിലെ ഒരുഭാഗത്ത് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി വാര്‍ത്തകളുണ്ട്. ഏകദേശം 18 അഗ്‌നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. നാല് മണിയോടെയുണ്ടായ തീപിടുത്തം ആറരയോടെ അഗ്‌നിശമനസേന നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവമുണ്ടായ കെട്ടിടം നാല് വര്‍ഷമായി ഉപയോഗശൂന്യമാണ്. തീയണക്കാനുള്ള സംവിധാനങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നോ എന്നതും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ഇതേ മേഖലയില്‍ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തീപിടുത്തമുണ്ടാവുന്നത്. സൗത്ത് മുംബൈയിലെ ആദായനികുതി ഓഫീസില്‍ കഴിഞ്ഞ വെള്ളിയാഴ്ച വന്‍ തീപിടിത്തമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























