കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയപ്പോൾ ബിഡിഎസ് പ്രവേശനത്തിന് അര്‍ഹത നേടിയിരുന്നു... എന്നാൽ ലക്ഷ്യത്തിലെത്താൻ അത് വേണ്ടന്ന് വച്ചു; എംബിബിഎസിനായി വീണ്ടും എഴുതി... പക്ഷെ എട്ടുനിലയിൽ പൊട്ടിയതോടെ പെൺകുട്ടി നാടുവിട്ടു; പിന്നെ വീട്ടുകാർ പൊക്കിയത് ബിഹാറിൽ നിന്നും

കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയ പെണ്‍കുട്ടി ബിഡിഎസ് പ്രവേശനത്തിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ എംബിബിഎസ് തന്നെ വേണമെന്ന ആഗ്രഹത്തില്‍ വീണ്ടും മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുകയായിരുന്നു. എംബിബിഎസ് സ്വപ്നത്തിനു നീറ്റ് അയോഗ്യത കല്‍പ്പിച്ചപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ മാര്‍ക്കായിരുന്നു ഇത്തവണ പെണ്‍കുട്ടിക്ക് ലഭിച്ചത്. ചെന്നൈ പുരുഷവാക്കത്തുനിന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷയില്‍(നീറ്റ്) പരാജയപ്പെട്ടതോടെ നാടുവിട്ട വിദ്യാര്‍ത്ഥിനിയെ ബിഹാറില്‍ പാട്‌നയിലെ ഹോട്ടലിലാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് അടുത്തുള്ള പ്രദേശങ്ങളില്‍ തിരഞ്ഞുവെങ്കിലും ഒരു സൂചനയും കിട്ടാത്തായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ വെച്ച് ഫോണ്‍ ഓഫ് ചെയ്തിരുന്നതായി വ്യക്തമായി.
തുടര്‍ന്ന് ബിഹാറിലെത്തിയ പെണ്‍കുട്ടി ഹോട്ടലില്‍ മുറി എടുക്കാന്‍ വേണ്ടി മൊബൈല്‍ ഓണ്‍ ആക്കുകയും ചെയ്തു. ഇതോടെ സ്ഥലം തിരിച്ചറിഞ്ഞതോടെ ബിഹാര്‍ പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ കൂട്ടി ബിഹാറിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വരാനാണ് നീക്കം.
https://www.facebook.com/Malayalivartha























